വായിലും മൂക്കിലും പഞ്ഞി നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ചു, പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയില്‍, കഴുത്തില്‍ കയര്‍ ; വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 12:16 PM |
Last Updated: 15th February 2021 12:16 PM | A+A A- |
മരിച്ച വിദ്യാര്‍ത്ഥിനി നെഹിസ്യ
കൊച്ചി : കൊച്ചി മരടില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകൾ നെഹിസ്യ (17)യെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രിഗോറിയന്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നെഹിസ്യ.
തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പതു മണിയായിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടു വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്.
വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മരട് പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം.
കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലയ്ക്ക് ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ടതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ ശാസിച്ചിരുന്നു. വീട്ടില്‍ അച്ഛനും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ആയുര്‍വേദ ചികില്‍സയിലാണ്.