മാസ്കും 'പിപിഇ കിറ്റും' ധരിച്ച് മോഷണം, കവർന്നത് ഉപ്പു മുതൽ 50,000 രൂപയുടെ സി​ഗററ്റ് വരെ; കവർച്ച സമീപത്തെ ആൾ താമസമുള്ള മുറികൾ പുറത്ത് നിന്ന് പൂട്ടിയ ശേഷം 

പുതുവർഷ രാത്രിയിൽ മാസ്കും പിപിഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ മോഷ്ടാക്കൾ കൊട്ടിയൂർ ടൗണിലെ മൂന്ന് കടകളിൽ കവർച്ച നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ:  പുതുവർഷ രാത്രിയിൽ മാസ്കും പിപിഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ മോഷ്ടാക്കൾ കൊട്ടിയൂർ ടൗണിലെ മൂന്ന് കടകളിൽ കവർച്ച നടത്തി. പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും ഹെൽത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും കവർന്നതായി പൊലീസ് പറയുന്നു.ഇതിന് പുറമേ ഉപ്പും മോഷ്ടിച്ചിട്ടുണ്ട്.

കൊട്ടിയൂർ ടൗണിലെ മലബാർ സ്റ്റോഴ്സ്, കൊട്ടിയൂർ ട്രേഡേഴ്സ് എന്നീ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷീൻ ബേക്കറിയിലുമാണ് കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് അകത്തു കയറിയത്.  ഒരു കടയിൽ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ച ശേഷമാണ് കവർച്ച നടത്തിയത്. രാത്രി 12.30 നു ശേഷമാണ് കവർച്ച നടത്തിയിട്ടുള്ളത്.

സമീപത്തെ കെട്ടിടത്തിന്റെ മുകൾ നിലയിൽ ആൾ താമസമുണ്ടായിരുന്ന മുറികൾ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിട്ടുള്ളത്.  പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ എത്തിയ വെങ്ങലോടിക്ക് സമീപം വച്ച് മോഷ്ടാക്കൾ വാഹനത്തിൽ കയറി പോയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. വെങ്ങലോടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പൊലീസ് നായ കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com