'സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ പരാതി കിട്ടിയാലുടൻ കേസെടുക്കേണ്ട'; സർക്കുലറുമായി ഡിജിപി; വിവാദം  

കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം നിർദേശം ബാധകമാണ്
പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ/ഫയല്‍
പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ/ഫയല്‍

തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കെതിരെ പരാതി കിട്ടിയാൽ ഉടൻ കേസ് വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആരോപണങ്ങളിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാ​ഗം കേൾക്കണമെന്നും സർക്കുലറിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം നിർദേശം ബാധകമാണ്. 

ചില സാഹചര്യങ്ങളിൽ, സർക്കാർ ഉദ്യോ​ഗസ്ഥർ നിയമവിരുദ്ധമല്ലാത്ത വ്യക്തി താൽപ്പര്യമില്ലാത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകാമെന്നും ഇത് മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടാകാമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ അതിന്റെ പേരിൽ കേസെടുത്താൻ വ്യക്തിഹത്യയ്ക്കുപരി സർവീസിനേയും ബാധിക്കും. ഭരണകാര്യങ്ങളിൽ തടസമുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. 

അതിനിടെ സർക്കുലറിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. ഡിജിപിയുടെ സർക്കുലർ നിയമപരമായി നിലനിൽക്കില്ലെന്നും കേസുകൾ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിമർശനം. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയതെന്നാണ് ഡിജിപി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com