ബിജെപിയെക്കാള്‍ വര്‍ഗീയത പടര്‍ത്തുന്നത് സിപിഎം;  ഭരണത്തുടര്‍ച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്; കെ മുരളീധരന്‍

ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്: ബിജെപിയെക്കാള്‍ വര്‍ഗീയ പ്രചാരണമാണ് സിപിഎം നടത്തുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്. സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ നിയമസഭാ തെരഞ്ഞെടപ്പില്‍ വിലയിരുത്തുപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. 

സ്ഥാനാര്‍ഥി നിര്‍ണയവും കെപിസിസി അധ്യക്ഷ സ്ഥാനവും തീരുമാനിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ കെ മുരളീധരനുള്‍പ്പടെ പത്തംഗങ്ങളാണ് ഉള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചെയര്‍മാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍,വിഎം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശിതരൂര്‍ എന്നിവരാണുള്ളത്

മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു കെപിസിസി പ്രസിഡന്റാണെന്ന കാരണം പറഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്നതില്‍ ഇരട്ടത്താപ്പുണ്ട്.മുല്ലപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ തോല്‍വിയും ഒഴിവാക്കാമായിരുന്നെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com