രാത്രിയാത്ര വേണ്ട ; ആള്‍ക്കൂട്ടങ്ങളും പാടില്ല ; നിരീക്ഷണത്തിന് ഇന്നുമുതല്‍ പൊലീസും; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2021 07:23 AM  |  

Last Updated: 29th January 2021 07:23 AM  |   A+A-   |  

covid_police_12

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഫെബ്രുവരി 10 വരെയാണ് കര്‍ശന നിയന്ത്രണം. പരിശോധനകള്‍ക്കായി പൊലീസിനെ വിന്യസിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി 25,000 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. 
പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കും.   ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടക്കുകയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് വരും. പൊതുവെ ജനങ്ങള്‍ക്കിടയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞിട്ടുണ്ട്.  അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.