കടൽത്തീരത്തെ വീടുകൾ പൊളിക്കില്ല, ഉത്തരവ് പിൻവലിച്ചു; ലക്ഷദ്വീപിന് ആശ്വാസം

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം
ലക്ഷദ്വീപ്/ ഫയല്‍ ചിത്രം

കവരത്തി; ലക്ഷദ്വീപ് കടൽത്തീരത്തെ വീടുകൾ പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് പിൻവലിച്ച് ഭരണകൂടം. കടൽ തീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു പുറത്തിറക്കിയ ഉത്തരവാണു റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. 

കവരത്തിയിലെ 80 ഭൂവുടമകൾക്കാണ് വീടുകൾ പൊളിക്കണമെന്നു പറഞ്ഞുകൊണ്ട് നോട്ടീസ് നൽകിയത്. നിർമാണങ്ങൾ അനധികൃതമാണെന്ന് ആരോപിച്ചായിരുന്നു ജൂൺ 25ന്  ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറുടെ നോട്ടീസ് എത്തിയത്. തുടർന്ന് പ്രദേശവാസികളായ  ഖാലിദ്, ഖാലിദ്, ഉബൈദുള്ള എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  കടൽ തീരത്തോടു ചേർന്നുള്ള വീടുകൾ പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com