കടകള്‍ തുറന്നാല്‍ കേസെടുക്കും ; മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്‌

കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്
മിഠായി തെരുവ് / ഫയല്‍ ചിത്രം
മിഠായി തെരുവ് / ഫയല്‍ ചിത്രം

കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പൊലീസ്. നിർദേശം ലംഘിച്ച് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. 
ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ്  ഒഴിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com