അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; പ്രതിഷേധത്തിന് സാധ്യത

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; പ്രതിഷേധത്തിന് സാധ്യത
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്

കൊച്ചി: ഒരാഴ്ച നീളുന്ന സന്ദർശനത്തിന്റെ ഭാ​ഗമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. നിലവിൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. 

പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങിയിരുന്നു. 

നേരത്തെ എയർഫോഴ്സിൻറെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാമ്പത്തിക ധൂർത്ത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com