ശിവന്‍കുട്ടി വിചാരണ നേരിടട്ടെ ; രാജി വെക്കേണ്ടെന്ന് സിപിഎം

അന്തിമ വിധി കഴിഞ്ഞേ രാജി ആലോചിക്കേണ്ടതുള്ളൂ എന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം. വിചാരണ നേരിടട്ടെ എന്നാണ് നേതൃത്വ തലത്തില്‍ ധാരണ. പല ജനപ്രതിനിധികളും ഇത്തരത്തില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. അന്തിമ വിധി കഴിഞ്ഞേ രാജി ആലോചിക്കേണ്ടതുള്ളൂ എന്നുമാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. 

അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയില്‍ മേശപ്പുറത്ത് കയറി പൊതുമുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

നിയമസഭയുടെ മേശപ്പുറത്ത് കയറി നിന്നയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുത്. മന്ത്രിയായി തുടരുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തു സന്ദേശമാണ് ശിവന്‍കുട്ടി നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന ശിവന്‍കുട്ടിയുടെ വാദം മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.  പൊതുമുതല്‍ നശിപ്പിച്ച കേസിന് പൊതുപണം ഉപയോഗിച്ചത് അധാര്‍മ്മികമാണ്. താന്‍ നിരന്തരമായി നിയമപോരാട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിയായി തുടരാനുള്ള ധാര്‍മ്മിക അവകാശം ശിവന്‍കുട്ടിക്ക് നഷ്ടമായി എന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ശിവന്‍കുട്ടി രാജിവെക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com