ബാറുകള്‍ തുറക്കാന്‍ തീരുമാനം, ബിയര്‍ മാത്രം; വിദേശ മദ്യം വില്‍ക്കില്ല

വിദേശ മദ്യം വില്‍ക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വില്‍പ്പനയെന്നും ബാര്‍ ഉടമകളുടെ സംഘടന
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍


തിരുവനന്തപുരം: വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ട സംസ്ഥാനത്തെ ബാറുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ വിദേശ മദ്യം വില്‍ക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വില്‍പ്പനയെന്നും ബാര്‍ ഉടമകളുടെ സംഘടന അറിയിച്ചു.

വെയര്‍ഹൗസ് ചാര്‍ജ് ബാറുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന് എട്ടില്‍ നിന്ന് 20 ശതമാനമായുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തിയത്. കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനാണ് ഇതെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. ബെവ്‌കോ നടപടിയില്‍ പ്രതിഷേധിച്ച് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടിരിക്കുകയാണ്.

ഇപ്പോഴത്ത മാര്‍ജിനില്‍ മുന്നോട്ടുപോവാനാവില്ലെന്നാണ് ബാര്‍ ഉടമകളുടെ നിലപാട്. നിലവില്‍ സ്റ്റോക്ക് ഉള്ള ബിയറിന്റെ കാലാവധി കഴിഞ്ഞാല്‍ വില്‍ക്കാനാവില്ല എന്നതിനാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വിദേശ മദ്യം വില്‍ക്കില്ലെന്നും ബാര്‍ ഉടമകള്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ ബാര്‍ ഉടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയച്ചു. നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്‌സല്‍ വില്‍പന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com