പാലക്കാട്ടെ ശ്രുതിയുടെ മരണം; ഭര്‍ത്താവ് ശ്രീജിത്ത് അറസ്റ്റില്‍; ആത്മഹത്യ പ്രേരണാക്കുറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 04:57 PM  |  

Last Updated: 29th June 2021 04:57 PM  |   A+A-   |  

sruthi_palakkad

തീപ്പൊള്ളലേറ്റ് മരിച്ച ശ്രുതി

 

പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്താണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.  മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മരണമൊഴിയും രേഖപ്പെടുത്തിയിരുന്നു.

ജൂണ്‍ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് തന്നെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രുതി മരിച്ചത്.  12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.