സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം; കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ശശി തരൂർ

ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം എ​ന്നീ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യാ​ദൃ​ച്ഛി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക്ക​റി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ക്കേ​സി​ൽ നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ഭ​ർ​ത്താ​വ്  ശ​ശി ത​രൂ​ർ എം​പി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന സ്പെ​ഷ​ൽ കോ​ട​തി മു​ൻ​പാ​കെ​യാ​ണു ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം എ​ന്നീ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യാ​ദൃ​ച്ഛി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക. വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും മ​ര​ണ കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ത​രൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് വീ​ണ്ടും 23നു ​പ​രി​ഗ​ണി​ക്കും.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴു പേരെ ചോദ്യം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com