എന്‍ഡിഎ സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി; പ്രതിഷേധവുമായി ബിജെപി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 09:54 PM  |  

Last Updated: 19th March 2021 09:54 PM  |   A+A-   |  

anoop_antony_1

അനൂപ് ആന്റണി

 

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനുപ് ആന്റണി ജോസഫിനെ നേരെ കയ്യേറ്റം ചെയ്തതായി പരാതി. സിപിഎം പ്രവര്‍ത്തകരാണെന്ന് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. സ്ഥാനാര്‍ഥി അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വലിയചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ചുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനം കടന്നു പോകുന്നതിനിടെ കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് അനൂപ് പറഞ്ഞു.

സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം കാറുതടഞ്ഞ് പിടിച്ചിറക്കി ആക്രമിച്ചതെന്നും അനൂപ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ റോഡ് ഉപരോധിച്ചു.