ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി, ബസ് ദേഹത്തു വീണ് പഞ്ചർ ജോലിക്കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 09:21 AM  |  

Last Updated: 20th March 2021 09:21 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊച്ചി; ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ബാസ് ദേഹത്തുവീണ് മൊബൈൽ പഞ്ചർ ജോലിക്കാരൻ മരിച്ചു. ഇടക്കൊച്ചി പാമ്പായ്മൂല അന്തിക്കാട്ട് ലോറൻസിന്റെ മകൻ അഗസ്റ്റിനാണ് (45) മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ ടയർ മാറ്റുന്നതിനിടെയായിരുന്നു അപകടം. 

അരൂർ പുത്തനങ്ങാടിക്കു സമീപമുള്ള വർക്ക് ഷോപ്പിലാണു സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ഇടക്കൊച്ചിയിൽ മൊബൈൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുന്നയാളാണ് അഗസ്റ്റിൻ. മീരയാണ് ഭാര്യ. ഡിഷോൺ, ആൾസ്റ്റൺ എന്നിവർ മക്കളാണ്.