വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം;  വരനെ കാണാനില്ല; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 10:08 PM  |  

Last Updated: 21st March 2021 10:08 PM  |   A+A-   |  

590213-marriage1

പ്രതീകാത്മക ചിത്രം

 


ആലപ്പുഴ : വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് വരനെ കാണാതായി. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെയാണ് കാണാതായത്. ഇതോടെ അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹം മുടങ്ങി.

വിവാഹത്തിന്റെ തലേ ദിവസം സുഹൃത്തിന്റെ വീട്ടില്‍ ഉറങ്ങി രാവിലെ വീട്ടില്‍ എത്തിയ ജസീം ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞാണ് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. വരനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി.

അതിനിടെ, രാവിലെ ഒമ്പതോടെ ജസീമിന്റെ വോയ്‌സ് മെസേജ് അയല്‍വാസിക്ക് ലഭിച്ചതായും സൂചനയുണ്ട് . തന്നെ കുറച്ചുപേര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പോലീസില്‍ വിവരം അറിയിക്കണമെന്നായിരുന്നു സന്ദേശം. യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജ്ജിതമാക്കി.