പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി; കൊണ്ടോട്ടിയിൽ 34കാരൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2021 10:40 PM |
Last Updated: 22nd March 2021 10:40 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: വാടക കോർട്ടേഴ്‌സിലെ പൂന്തോട്ടത്തിലെ ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി അറസ്റ്റിൽ. 34 കാരനായ അസം സ്വദേശി അമൽ ബർമനെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കിഴിശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേർസ് പരിസരത്താണ് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി കൃഷി ചെയ്ത് വന്നിരുന്നത്.
രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോർട്ടേഴ്‌സിൽ താമസിച്ച് വരികയാരുന്നു ഇയാൾ. ചെങ്കൽ ക്വാറികളിൽ ജോലിക്കാരനാണ് അമൽ ബർമനാ. ഇതിന്റെ മറവിൽ ഇയാൾ ലഹരി വിൽപ്പനയും ചെയ്ത് വന്നിരുന്നു. നാട്ടിൽ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാൾ പരിപാലിച്ച് വന്നിരുന്നത്.