പ്രചാരണത്തിനിടെ ദേവീക്ഷേത്രത്തിലെത്തി, പ്രസാദവും വാങ്ങി കടകംപള്ളി സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 08:18 AM  |  

Last Updated: 26th March 2021 08:18 AM  |   A+A-   |  

kadakampally surendran

കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രദര്‍ശനം നടത്തുന്നു/ ടെലിവിഷന്‍ ചിത്രം

 


തിരുവനന്തപുരം : ശബരിമല വിഷയം കോണ്‍ഗ്രസും ബിജെപിയും പ്രചാരണായുധമാക്കുന്നതിനിടെ, തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിടെ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തിലാണ് കടകംപള്ളി ദര്‍ശനം നടത്തിയത്. 

ക്ഷേത്രദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച്, പൂജാരിക്ക് ദക്ഷിണയും നല്‍കിയാണ് കടകംപള്ളി സുരേന്ദ്രന്‍ മടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയത് വിവാദമായിരുന്നു. ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടംകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തല്‍.