നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നതിന് പിന്നില്‍ രഹസ്യ അജന്‍ഡ ; ഇഡിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 04:34 PM |
Last Updated: 29th March 2021 04:34 PM | A+A A- |
ഫയല്‍ ചിത്രം
കൊച്ചി : ക്രൈംബ്രാഞ്ച് കേസിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നതിന് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
ഇഡിക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. അത് കെട്ടിച്ചമച്ചതാണെന്ന ആരോപണം ഇ ഡി പോലും ഉന്നയിക്കുന്നില്ല. അതിനാല്‍ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബ്ദരേഖയില്‍ പറയുന്നതാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴിയിലുമുള്ളത്. ഹര്‍ജി നല്‍കിയ ഇ ഡി ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണന്‍ കേസില്‍ ഇതുവരെ പ്രതിയല്ല. അതിനാല്‍ ഇയാളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.