സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി തുടരും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പതിനഞ്ചാം തീയതി വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 

ലോക്ക്ഡൗണ്‍ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിനു മുന്നിലുണ്ട്. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മറ്റിടങ്ങളില്‍ മിനി ലോക്ക്ഡൗണിലേക്കു പോവണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഏതാനും ദിവസം കൂടി സമ്പൂര്‍ണമായ അടച്ചിടല്‍ വേണമെന്നും അതിനു ശേഷം ഇക്കാര്യം പരിഗണിക്കുന്നതാവും നല്ലതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com