'ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം': നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ലക്ഷദ്വീപ് ജനതയോടൊപ്പമാണ് കേരളമെന്ന് അറിയിച്ച് കൊണ്ട് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. പ്രമേയം പാസാക്കാന്‍ പ്രതിപക്ഷം ഒന്നടങ്കം പിന്തുണ നല്‍കിയതായി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസേേമ്മളനത്തില്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീയതി നിശ്ചയിച്ചത്.

തിങ്കളാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കുന്നത്. അതിനിടെയാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്മേല്‍ ചര്‍ച്ചയും ഉണ്ടാവും. തുടര്‍ന്നാണ് പ്രമേയം പാസാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പത്തിന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയാനും  കാര്യോപദേശ സമിതി യോഗത്തില്‍ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com