തലയ്ക്കടിച്ച് ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; അമ്മായിഅമ്മയെ കൊലപ്പടുത്തിയ മരുമകള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 02:42 PM  |  

Last Updated: 06th November 2021 02:42 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


കൊല്ലം: കരുനാഗപ്പള്ളിയില്‍ 86കാരി തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകം. മരുമകള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷിയാണ് മരിച്ചത്. ഇവരുടെ മരുമകല്‍ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി മരിച്ചത്. 

ആത്മഹത്യയെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 

വീട്ടില്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രാധാമണി വ്യക്തമാക്കി.