മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 07:06 PM  |  

Last Updated: 06th November 2021 07:08 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


 

മലപ്പുറം: പുഴക്കാട്ടിരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.സുലൈഖയെന്ന അമ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീന്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുടുംബ വഴക്കും  സ്വത്ത് തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. കൊളത്തൂര്‍  പൊലീസ് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്