ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഡ്രൈവര്‍ക്ക് കഠിന തടവും പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 09:37 PM  |  

Last Updated: 18th November 2021 09:37 PM  |   A+A-   |  

auto_driver

കോടതി ശിക്ഷിക്കപ്പെട്ട പ്രതി വില്‍സന്‍

 


തൃശൂര്‍: സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി  വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച്  തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി. 2015ലാണ് കേസിനാസ്പദമായ സംഭവം.

ഐപിസി 506, പോക്‌സോ നിയമം 7, 8 വകുപ്പുകള്‍ പ്രകാരമാണ് പുത്തൂര്‍ സ്വദേശിയായ വിത്സന് കോടതി ശിക്ഷ വിധിച്ചത്. യാത്രാമധ്യേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം 5 വര്‍ഷം കഠിന തടവും 50000 രൂപ പിഴയടക്കുന്നതിനും പുറമെ ഐപിസി 506 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയടക്കുന്നതിന്നും ആണ് ശിക്ഷിച്ചത്.  പിഴയടക്കാത്ത പക്ഷം 6 മാസം കൂടി  തടവു ശിക്ഷ നീളും.ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

പിഴ അടക്കുന്ന പക്ഷം പിഴ തുക പെണ്‍കുട്ടിക്ക് നല്‍കും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട  ഓട്ടോറിക്ഷ െ്രെഡവര്‍ മാതൃകയാകണമെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് വിധി പ്രഖ്യാപനം. പ്രോസിക്യൂഷന്‍ തെളിവിലേക്ക് 6 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകള്‍ ബോധിപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാറാണ് ഹാജരായത്‌