ബ്രാഞ്ച് സെക്രട്ടറിമാര്‍ നടുറോഡില്‍ അടിപിടി; ഇരുവരെയും സിപിഎം സസ്‌പെന്റ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 08:55 PM  |  

Last Updated: 29th November 2021 08:55 PM  |   A+A-   |  

cpm-edited

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  വിളവൂര്‍ക്കലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടുപേരെയും സിപിഎം സസ്‌പെന്റ് ചെയ്തു. സിപിഎം പെരുകാവ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലായിരുന്നു അടിപിടി. പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വ്യക്തിപരമായ കാരണമെന്നാണു പാര്‍ട്ടി വ്യക്തമാക്കുന്നത്. ഡിവൈഎഫ്‌ഐ 'സെക്യുലര്‍ സദസ്' എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം ഉച്ചയ്ക്കു മുന്നോടെയാണു സംഭവമുണ്ടായത്. ഇരുവരെയും സിപിഎം സസ്‌പെന്‍ഡ് ചെയ്തു. വിഷയം പാര്‍ട്ടി അന്വേഷിക്കും.