ഷോളയാർ ഡാം പത്ത് മണിക്ക് തുറക്കും, ആറു മണിക്കൂറിൽ വെള്ളം ചാലക്കുടി പുഴയിലെത്തും; ജാ​ഗ്രത നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 09:26 AM  |  

Last Updated: 18th October 2021 09:26 AM  |   A+A-   |  

sholayar_dam

ഫയല്‍ ചിത്രം

 

തൃശൂർ; ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കും. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ മാറണമെന്ന് തൃശൂർ കളക്ടർ അറിയിച്ചു. ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുക.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും

ഡാമിൽ നിന്ന് പുറത്തുവിടുന്ന വെള്ളം 6 മണിക്കൂറുകൊണ്ട് ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി  ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ