തെരഞ്ഞെടുപ്പ് വീഴ്ച; എറണാകുളത്ത് സിപിഎമ്മില്‍ കൂട്ടനടപടി

നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സിപിഎം എറണാകുളം ജില്ലയില്‍ കൂട്ടനടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി.  വൈറ്റില ഏര്യ സെക്രട്ടറി ആയിരുന്ന കെ ഡി വിന്‍സെന്റിനെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

തൃക്കാക്കരയിലെ തോല്‍വിയില്‍ എന്‍ സി സുന്ദറിനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വിന്‍സന്റിന് എതിരായ നടപടിയും തൃക്കാക്കരയിലെ തോല്‍വിയിലാണ്. കൂത്താട്ടുകുളം ഏര്യ സെക്രട്ടറി ഷാജു ജേക്കബിനെ സ്ഥാനത്ത് നിന്ന് നീക്കി. കൂത്താട്ടുകുളം ഓഫീസ് സെക്രട്ടറി അരുണ്‍ കുമാറിനെ സ്ഥാനത്തു നിന്ന് നീക്കി. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എന്‍സി മോഹനനെ പരസ്യമായി ശാസിക്കാനും യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com