എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ; 38 കാരിക്ക് രോഗബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 02:00 PM  |  

Last Updated: 21st September 2021 02:00 PM  |   A+A-   |  

Black fungus in ernakulam

പ്രതീകാത്മക ചിത്രം

 

കൊച്ചി :  കൊച്ചിയില്‍ 38 വയസ്സുള്ള യുവതിക്ക്  ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്ന രോഗിക്കാണ് രോഗബാധ കണ്ടെത്തിയത്. 

38 വയസ്സുള്ള ഉദയംപേരൂര്‍ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.