റോഡിന് നടുവില്‍ നിലയുറപ്പിച്ച് ഒറ്റയാന്‍; കാട്ടാനയുടെ ചവിട്ടേറ്റ് ബൈക്ക് യാത്രിക കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 09:21 AM  |  

Last Updated: 24th September 2021 09:21 AM  |   A+A-   |  

Wayanad resident trampled to death by elephant

പ്രതീകാത്മക ചിത്രം

 

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തൻപാറ ആനയിറങ്കലിനു സമീപം എസ്‌ വളവിൽ വെച്ചാണ് സംഭവം.  ചട്ടമൂന്നാർ സ്വദേശിനി വിജി (36) കൊല്ലപ്പെട്ടത്. ഭർത്താവ് കുമാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം മടങ്ങി വരികയായിരുന്നു ഇവർ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെയാണ് മൂന്നാറിലേക്ക് മടങ്ങിയത്. മടങ്ങി വരവെ വെളുപ്പിന് 5.30നാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനത്തിൽ വളവ് തിരിഞ്ഞെത്തിയ ഇരുവരും നേരെ എത്തിയത് റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുൻപിലേക്ക്. 

ബൈക്ക് തിരിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീണു. ഈ സമയം കാട്ടനയുടെ ആക്രമത്തിൽ വിജിക്ക് ജീവൻ നഷ്ടമായി. 

ബൈക്കിനു അടിയിൽപെട്ടുപോയ കുമാർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ എത്തിയ തൊഴിലാളി വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.