ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇനി വ്രതവിശുദ്ധിയുടെ നാളുകൾ; റംസാൻ വ്രതാരംഭം ഇന്നു മുതൽ

മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭത്തിന് തുടക്കമായത്

കൊച്ചി; കേരളത്തിൽ ഇന്നു മുതൽ റംസാൻ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭത്തിന് തുടക്കമായത്. ഇനി ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്. 

ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും മതനേതാക്കളും ഇന്ന് റമസാൻ ഒന്നായി പ്രഖ്യാപിച്ചത്. രണ്ടു വർഷമായി കോവിഡ് നിയന്ത്രണങ്ങൾക്കിടയിലായിരുന്നു റമസാൻ ദിനാചരണങ്ങൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ തറാവീഹ് നമസ്കാരത്തിന് ഒത്തു ചേരാൻ വിശ്വാസികൾ എത്തുന്നതോടെ ഇത്തവണ പള്ളികൾ കൂടുതൽ സജീവമാകും. 

ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ആദ്യം മാസപ്പിറവി കണ്ടത്. പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതായി പാളയം ഇമാം സുഹൈബ് മൗലവി നേരത്തെ അറിയിച്ചിരുന്നു. ഉത്തേരന്ത്യയിലും നാളെമുതല്‍ വ്രതം ആരംഭിക്കും. സൗദി അറേബ്യയിലും യുഎഇയിലും ഇന്നലെ റമദാൻ വ്രതം ആരംഭിച്ചു. ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com