പ്രമുഖ ജീവശാസ്ത്രജ്ഞന്‍ ഡോ എം വിജയന്‍ അന്തരിച്ചു

തൃശൂർ ചേർപ്പ് സ്വദേശിയാണ് അദ്ദേഹം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കൊച്ചി; മലയാളി ജീവശാസ്ത്രജ്ഞന്‍ ഡോ എം വിജയന്‍ അന്തരിച്ചു. 81 വയസായിരുന്നു. ബെം​ഗളൂരിവിൽ വച്ചായിരുന്നു അന്ത്യം. വലിയ ജൈവതന്മാത്രകളുടെ ഘടനയെപ്പറ്റി പഠിക്കുന്ന ബയോളജിക്കല്‍ മാക്രോമോളിക്യുലാര്‍ ക്രിസ്റ്റലോഗ്രഫി മേഖലയ്ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയിരുന്നത് വിജയനാണ്. തൃശൂർ ചേർപ്പ് സ്വദേശിയാണ് അദ്ദേഹം. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ആണവോര്‍ജവകുപ്പിന്റെ ഹോമി ഭാഭ ചെയറിലെ പ്രൊഫസറാണ്. മൈക്രോബാക്ടീരിയല്‍ പ്രോട്ടീനുകളുടെ ഘടന, അവയുടെ പരസ്പര ഇടപെടലുകള്‍, വന്‍ തന്മാത്രകളുടെ കൂട്ടങ്ങള്‍ (സൂപ്പര്‍ മോളിക്യുലാര്‍ അസോസിയേഷന്‍) എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2004-ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകന്‍, പ്രൊഫസര്‍, മോളിക്യുലര്‍ ബയോഫിസിക്‌സ് യൂണിറ്റ് ചെയര്‍മാന്‍, ബയോളജിക്കല്‍ സയന്‍സസ് ഡിവിഷന്‍ ചെയര്‍മാന്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. 2007 മുതല്‍ 2010 വരെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റായിരുന്നു.

ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്ന പരേതനായ മാമുണ്ണ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും സുമതിയുടെയും മകനാണ്. ഡോ. കല്യാണിയാണ് ഭാര്യ. മകള്‍: ദേവയാനി

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com