ബസിൽ അമ്മയുടെ കൈയിൽ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; അറസ്റ്റ്

ഇന്നലെ രാത്രിയാണ് തൃശൂർ - കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ രാത്രിയാണ് തൃശൂർ - കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.  ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. 

സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കൈയിൽ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com