വാ​യി​ലേ​ക്ക് ബ​ല​മാ​യി വി​ഷം ഒ​ഴി​ച്ചു; ക്ലർക്കായ യുവതിയെ പീഡിപ്പിച്ച് 35 പവൻ തട്ടിയെടുത്തു; അഭിഭാഷകനെതിരെ പരാതി

35 പവൻ തട്ടിയെടുത്തെന്നാണ് പു​തു​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 22കാരിയുടെ പരാതിയിൽ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; യുവതിയെ പീഡനത്തിന് ഇരയാക്കുകളും സ്വർണം കവരുകയും ചെയ്തതിനു ശേഷം വിഷം കൊടുത്ത് കൊല്ലാൻ ശ്രമം. യുവ അഭിഭാഷകനെതിരെ ക്ലർക്കായ യുവതിയാണ് പരാതി നൽകിയത്. 35 പവൻ തട്ടിയെടുത്തെന്നാണ് പു​തു​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 22കാരിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ വി​യ്യൂ​രി​ൽ  താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ  അ​ഡ്വ. വി​ദ്യ ലൂ​വി​സി​നെ​തി​രെ (42) വി​യ്യൂ​ർ പൊലീസ് കേസെടുത്തു. 

അ​ഭി​ഭാ​ഷ​ക​നെ​തി​രെ വ​ധ​ശ്ര​മം, പീ​ഡ​നം, ക​ബ​ളി​പ്പി​ക്ക​ൽ, ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാണ് ചുമത്തിയത്. പ​ല​ത​വ​ണ​യാ​യി 35 പ​വ​ൻ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. സ്വ​ർ​ണ​വും ശ​ന്പ​ള​വും ചോ​ദി​ച്ച​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​ൻ മ​ർ​ദ്ദി​ക്കു​ക​യും വാ​യി​ലേ​ക്ക് ബ​ല​മാ​യി വി​ഷം ഒ​ഴി​ക്കു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​വ​ശ​യാ​യ യു​വ​തി​യെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ​ഹോ​ദ​ര​നും ബ​ന്ധു​വും കൂ​ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com