സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബസ് വയലിലേക്ക് മറിഞ്ഞു/ ടിവി ദൃശ്യം
ബസ് വയലിലേക്ക് മറിഞ്ഞു/ ടിവി ദൃശ്യം


കണ്ണൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്മൂര്‍ കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ആരുടെ പരുക്കും ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com