പിഞ്ചുകുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു; താടിയെല്ലിന് പൊട്ടല്‍; പിതാവ് അറസ്റ്റില്‍

കുടുംബവഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്
അറസ്റ്റിലായ ഷിനുമോന്‍/ ടിവി സ്‌ക്രീന്‍ഷോട്ട്‌
അറസ്റ്റിലായ ഷിനുമോന്‍/ ടിവി സ്‌ക്രീന്‍ഷോട്ട്‌

പത്തനംതിട്ട: അടൂര്‍ മുണ്ടപ്പള്ളിയില്‍ പിഞ്ചു കുഞ്ഞിന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പു കൊണ്ട് അടിച്ചു. വലതു കവിള്‍ ഭാഗത്ത് അടിയേറ്റ കുഞ്ഞിന്റെ താടിയേല്ലിന് പൊട്ടലുണ്ട്. 

കുട്ടിയെ ആക്രമിച്ച അച്ഛന്‍ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.  കുടുംബവഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്കും സ്റ്റീല്‍ പൈപ്പിന് അടിയേറ്റിട്ടുണ്ട്. 

വഴക്കിനിടെ അമ്മയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. ഇതുകണ്ട ഭാര്യ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഭാര്യയോടും ദേഷ്യമായി. തുടര്‍ന്ന് സ്റ്റീല്‍ പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷിനുമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com