തിരുവനന്തപുരം: ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ പുതിയ ബൈക്ക് കത്തിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ യുവാവിനെതിരെ കേസ്. വര്‍ക്കലയിലാണ് സംഭവം. പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തും അയല്‍വാസിയുമായ വിനീതിന്റെ ബൈക്കാണ് ഇയാള്‍ കത്തിച്ചത്.
15 ദിവസം മുന്‍പ് വാങ്ങിയ ബൈക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ യുവാവ് കത്തിച്ചത്. വീട്ട് മുറ്റത്ത് ഇട്ടിരുന്ന ബൈക്കാണ് തീയിട്ടത്. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ഉണര്‍ന്നത്. ഉടനെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വണ്ടി പൂര്‍ണമായും കത്തി നശിച്ചു. തകര ഷീറ്റുകൊണ്ട് നിര്‍മിച്ച വീടിന്റെ മേല്‍ക്കൂരയും വയറിങും ഭാഗികമായി നശിച്ചു.
10,2000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഇന്നലെ രാത്രി വിനീത് വീടിനു സമീപത്തു വച്ച് വിനീത് നിഷാന്തുമായി സംസാരിച്ചിരുന്നു. സഹോദരിയുടെ വീട്ടില്‍ ബൈക്കില്‍ എത്തിക്കണമെന്ന് നിഷാന്ത് ആവശ്യപ്പെട്ടെങ്കിലും വിനീത് വിസമ്മതിച്ചു.
ബൈക്ക് കത്തിച്ചു കളയുമെന്ന് നിഷാന്ത് ഭീഷണി മുഴക്കി. ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പിന്നാലെ നിഷാന്ത് വീട്ടിലെത്തി ബൈക്ക് കത്തിച്ചെന്നാണ് പരാതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ