കരിപ്പൂരില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി; വിവരം പറഞ്ഞത് ഡോക്ടറോട്

വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായി എന്നതാണ് കൊറിയന്‍ യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്.യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മതിയായ രേഖകളില്ലാതെ കൊറിയന്‍ യുവതിയെ സിഐഎസ്എഫ് സംഘം പിടികൂടിയതായി പൊലീസ് പറയുന്നു. ഇവര്‍ കോഴിക്കോട് നഗരത്തിലാണ് താമസിച്ചിരുന്നത്. അതിനാല്‍ കോഴിക്കോട് ടൗണ്‍ പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് യുവതി പീഡനവിവരം ഡോക്ടറോട് പറഞ്ഞത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആര്‌?, എവിടെ വച്ച് പീഡിപ്പിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് മാത്രമാണ് കൊറിയന്‍ യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴി എടുത്ത ശേഷം കേസില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com