കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയി. ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു.
കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നേഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ മഞ്ഞപ്പുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്.
മെഡിക്കല്‍ കോളജ് കോമ്പൗണ്ടിന് പുറത്തുള്ള ഹോട്ടലിന് സമീപത്തു വച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന വിവരം ലഭിച്ചിട്ടില്ല.കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണമാണ് കുഞ്ഞിനെ അതിവേഗം കണ്ടെത്താനായത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക