വ്യാപനശേഷി ഏറ്റവും ഉയർന്ന നിരക്കിൽ;  ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും; റിപ്പോർട്ട്

നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിലവിലെ രീതിയിൽ രോഗവ്യാപനം തുടർന്നാൽ ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തുമെന്ന് വിലയിരുത്തൽ. മദ്രാസ് ഐഐടി വിദഗ്ധരുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന. 

നിലവിലെ രീതിയിൽ വ്യാപനം തുടരുന്നപക്ഷം സംസ്ഥാനത്ത്  പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിലയിരുത്തൽ. വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. 

ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസ് വകുപ്പും ചേർന്നാണ് പഠനം നടത്തിയത്. കോവിഡ് 19 ട്രാക്കറിൽ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com