സിഗരറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിന് പതിനാലുകാരിക്കു ക്രൂര മര്‍ദനം; അച്ഛന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഒരു കരുണയും അര്‍ഹിക്കാത്ത പ്രവൃത്തിയാണ് പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി
പുകവലി ആരോഗ്യത്തിനു ഹാനികരം, പ്രതീകാത്മക ചിത്രം/ ഫയൽ
പുകവലി ആരോഗ്യത്തിനു ഹാനികരം, പ്രതീകാത്മക ചിത്രം/ ഫയൽ

കൊച്ചി: സിഗരറ്റ് വാങ്ങിവരാന്‍ വിസമ്മതിച്ച, പതിനാലുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒരു കരുണയും അര്‍ഹിക്കാത്ത പ്രവൃത്തിയാണ് പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

എടത്തല സ്വദേശി സജീഷ് (41) ആണ് ജാമ്യ ഹര്‍ജിയുമായി അഡീഷനല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സജീഷും ഭാര്യയും വിവാഹ മോചിതരാണ്. ഭാര്യയുടെ സമ്മര്‍ദപ്രകാരം എടുത്ത കള്ളക്കേസാണ ഇതെന്നാണ് സജീഷ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി വിലയിരുത്തി.

ഡിസംബര്‍ മൂന്നിനാണ് സജീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഗരറ്റ് വാങ്ങിവരാന്‍ വിസമ്മതിച്ചതിന് അച്ഛന്‍ തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മര്‍ദനത്തില്‍ കുട്ടിയുടെ വലതു കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. രാത്രി കുട്ടിയെ പുറത്താക്കി സജീഷ് വാതില്‍ അടയ്ക്കുകയും ചെയ്തു. രാത്രി പത്തോടെ അമ്മ വന്നാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. 

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സജീഷിനെതിരെ പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com