ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളെ മാതാവിനൊപ്പം വിട്ടു;സിഡബ്ല്യുസി യോഗം ഇന്ന്

ചില്‍ഡ്രന്‍സ് ഹോമില്‍ മകള്‍ സുരക്ഷിതമല്ലെന്നും തന്നോടൊപ്പം പറഞ്ഞയക്കണമെന്നും കാണിച്ച് മാതാവ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം


കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളെ മാതാവിനൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ മകള്‍ സുരക്ഷിതമല്ലെന്നും തന്നോടൊപ്പം പറഞ്ഞയക്കണമെന്നും കാണിച്ച് മാതാവ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കാന്‍ ഇന്ന് സിഡബ്ല്യുസി യോഗം ചേരും.

പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം രണ്ടുതവണ ഈ മാതാവ് ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചിരുന്നു. എന്നാല്‍, തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിര്‍ത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെണ്‍കുട്ടി അടക്കം 6 പേരെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്.

അതിനിടെ ചില്‍ഡ്രന്‍സ് ഹോമില്‍ തങ്ങള്‍ സുരക്ഷതരല്ലെന്ന പെണ്‍കുട്ടികളുടെ പരാതി ഇന്നത്തെ സിഡബ്ല്യുസി യോഗം പരിഗണിക്കും. ബാലമന്ദിരത്തിലെ മോശം സാഹചര്യം മൂലമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് കുട്ടികള്‍ നേരത്തെ പൊലീസിന് മൊഴിനല്‍കിയിരുന്നു. തിരികെ ബാലമന്ദിരത്തിലെത്തിച്ച കുട്ടികളിലൊരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com