കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത് 

നിക്ഷേപ പദ്ധതികളിലെ അപാകതകൾ തിരുത്താൻ ഓർഡിനൻസ് വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു
വി ഡി സതീശന്‍/ ഫയല്‍
വി ഡി സതീശന്‍/ ഫയല്‍

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട്  അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നിൽ ഉന്നതർക്ക് പങ്കുണ്ട്.  സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ല.

അതുകൊണ്ട് ഇതിനുപിന്നിലുള്ള എല്ലാവരെയും പിടികൂടുന്നതിനായി സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. ഇതിനായി സർക്കാർ സിബിഐയോട് ആവശ്യപ്പെടണമെന്ന് സതീശൻ കത്തിൽ പറയുന്നു. 

30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ല. ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപ സ്കീമിൽ ചില അപാകതകളുണ്ട്. അത് എത്രയും വേ​ഗം കണ്ടെത്തി സർക്കാർ തിരുത്തണം.  

നിക്ഷേപ പദ്ധതികളിലെ അപാകതകൾ തിരുത്താൻ ഓർഡിനൻസ് വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com