കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹല്‍ജിയില്‍ വിചാരണക്കോടതി 28ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. വിവിധ ഘട്ടങ്ങളില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
സാക്ഷിയായ വിപിന്‍ ലാലിനെ കൂറുമാറ്റാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിരുന്നു. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളും കോടതിയില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ െ്രെഡവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന കോടതി നിര്‍ദേശത്തില്‍ പ്രോസിക്യൂഷന് മറുപടി നല്കി. പ്രോസിക്യൂഷന് വാദം ബാലിശമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഈ വാര്‍ത്ത കൂടി വായിക്കാം സ്വപ്ന സുരേഷിന് ഇ ഡി നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ