അടഞ്ഞു കിടന്ന ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ ബഹളം വെച്ചു; വീഡിയോ പ്രചരിപ്പിച്ച് അപമാനമുണ്ടാക്കി: പെട്ടി എടുത്തവര്‍ക്ക് എതിരെ മെഡിക്കല്‍ കോളജിന്റെ പരാതി

: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ വൃക്ക അടങ്ങിയ പെട്ടിയുമായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഓടിയവര്‍ക്ക് എതിരെ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതി
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ വൃക്ക അടങ്ങിയ പെട്ടിയുമായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഓടിയവര്‍ക്ക് എതിരെ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതി. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. 

ഡോക്ടര്‍മാര്‍ വരുന്നതിന് മുമ്പ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടുപോയി. അടഞ്ഞുകിടന്ന ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ അപമര്യാദയായി പെരുമാറി. ആശുപത്രിക്ക് എതിരെ മോശം പ്രചാരണം നടത്തിയെന്നും മെഡിക്കല്‍ കോളജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇവര്‍ കൊണ്ടുവന്ന പെട്ടി അടച്ചിട്ട ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ വെച്ചു. വീഡിയോ പ്രചരിപ്പിച്ച് ആശുപത്രിക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം, ഒരു ജീവനല്ലേയെന്ന് കരുതി കഴിവതും വേഗം എത്തിക്കാനാണ് ആംബുലന്‍സ് എത്തിയ ഉടന്‍ തങ്ങള്‍ വൃക്കയുമായി ഓടിയതെന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ അരുണ്‍ ദേവ് പറഞ്ഞു. എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍നിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര അരുണ്‍ ആയിരുന്നു ഏകോപിപ്പിച്ചത്. 'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവന്‍ കൊണ്ടുപോയി വേറൊരാള്‍ക്ക് ഒരു ജീവന്‍ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റര്‍ ഓടി വരുന്നതല്ലേ.ഒരു ജീവന്‍ രക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതില്‍ ചെറിയൊരു തെറ്റുപറ്റി...' അരുണ്‍ ദേവ് പറഞ്ഞു.

ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. 'ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും ്രൈഡവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലന്‍സില്‍ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നില്‍ ഓടി ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാല്‍ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോള്‍, മിഷന്‍ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയില്‍ എത്തിയതിനാലാകാം വേണ്ടത്ര മുന്‍കരുതല്‍ ആശുപത്രി അധികൃതര്‍ എടുക്കാതിരുന്നത്' അരുണ്‍ ദേവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com