തൃശൂരില്‍ അപകടം; ടൂറിസ്റ്റ് ബസ് കാറിനു മുകളിലേക്കു മറിഞ്ഞു

ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് ബസ് യാത്രികരായ 5 പേര്‍ക്ക്  പരുക്കേറ്റു
അപകടത്തിന്റെ വിഡിയോ ദൃശ്യം
അപകടത്തിന്റെ വിഡിയോ ദൃശ്യം

തൃശൂര്‍: ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് ബസ് യാത്രികരായ 5 പേര്‍ക്ക്  പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. 

ആമ്പല്ലൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പൊലീസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

വേഗത്തില്‍ വന്നിരുന്ന ബസ് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന്  പറയുന്നു. കാസര്‍കോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. 

കഴിഞ്ഞ ദിവസം ആമ്പല്ലൂരിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് അപകടത്തില്‍ തകര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com