നിരവധി ഭവനഭേദന കേസുകളില്‍ പിടികിട്ടാപ്പുള്ളി, ഡല്‍ഹിയില്‍ കുടുംബസമ്മേതം ആഢംബര ജീവിതം; ധര്‍മ്മരാജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് 

ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മ്മരാജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
ധര്‍മ്മരാജ്
ധര്‍മ്മരാജ്

തൃശൂര്‍: ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി ധര്‍മ്മരാജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. വിവിധ ജില്ലകളില്‍ ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു ധര്‍മ്മരാജ്. ഗുരുവായൂരിലെ മോഷണത്തിന് ശേഷം കേരളത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ഡല്‍ഹിയില്‍ കുടുംബസമ്മേതം ആഢംബര ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രിയാണ് തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗുരുവായൂര്‍ തമ്പുരാന്‍പടിയിലുളള ബാലന്‍ എന്നയാളുടെ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. അലമാരയുടെ ലോക്ക് പൊട്ടിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

കഴിഞ്ഞവര്‍ഷം തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, മണ്ണുത്തി, ഒല്ലൂര്‍, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എന്നി പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന 15ഓളം ഭവനഭേദന കേസുകളിലും ഈ വര്‍ഷം പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ടു കേസുകളിലും പ്രതിയാണ്. ഷൊര്‍ണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കളപ്പുള്ളിയില്‍ നടന്ന ഭവനഭേദന കേസുകളിലും എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്നും ഇടുക്കി സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലും  എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയായ ധര്‍മ്മരാജിനെ പൊലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

തഞ്ചാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടും പ്രതിക്കെതിരെ കേസുണ്ട്.മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കുടുംബവുമായി താമസിച്ച് വരുന്നതിനിടെയാണ് ഗുരുവായൂരിലെ വീട്ടില്‍ നിന്ന് സ്വര്‍ണം പണവും കവര്‍ന്നതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com