കോട്ടയം: ഇരട്ടപ്പാത തുറന്നതോടെ കോട്ടയം റൂട്ടില്‍ ഇന്നു മുതല്‍ ട്രെയിന്‍ സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തും. ദീര്‍ഘദൂര ട്രെയിനുകളെല്ലാം സര്‍വീസ് നടത്തും. അതേസമയം ചില ട്രെയിനുകള്‍ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ചത്തെ, കായംകുളം- എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അണ് റിസര്‍വ്ഡ് എക്സ്പ്രസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്കുള്ള നിലമ്പൂര്‍ റോഡ്-കോട്ടയം എക്സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സര്‍വീസ് നടത്തുക.
കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് (16326) സര്‍വീസ് തുടങ്ങുന്നത് എറണാകുളത്തു നിന്നായിരിക്കും. നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്(16366) കൊല്ലംവരെ മാത്രമാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം ചരിത്രം കുറിച്ച് പാലരുവി ചൂളംവിളിച്ചെത്തി; രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലം ( വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ