തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമാണ് അവധി. വെട്ടുകാട് തിരുനാള്‍ പ്രമാണിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ തിരുനാള്‍ മഹോത്സവം നാളെ കൊടിയേറും. വൈകിട്ട് 6.30ന് ഇടവക വികാരി ഡോ ജോര്‍ജ് ജെ ഗോമസ് കൊടിയേറ്റും. തുടര്‍ന്ന് ക്രിസ്തുരാജ പാദപൂജ നടക്കും.
13ന് രാവിലെ മലങ്കര ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സമൂഹദിവ്യബലി നടക്കും. 18ന് വൈകിട്ട് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് സമൂഹദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
19ന് വൈകിട്ട് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകാണ്ടുള്ള പ്രദക്ഷിണം നടക്കും. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തും. 20ന് വൈകിട്ട് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാര്‍മ്മികനാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക