കഞ്ചാവ് നൽകിയില്ല; വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു; വീട് അടിച്ചു തകർത്തു

മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് ഇടനിലക്കാരിയായ വയോധികയെ വീടാക്രമിച്ച് യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കരുകോണ്‍ സ്വദേശി കുല്‍സും ബീവിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. 

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കുല്‍സും ബീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാൻ യുവാക്കൾ എത്തിയത്. തുക സംബന്ധിച്ച തർക്കത്തെ തുടര്‍ന്ന് കഞ്ചാവ് നല്‍കില്ലെന്ന് അവർ നിലപാട് എടുത്തു. 

ഇതോടെ അക്രമാസക്തരായ യുവാക്കള്‍ ആദ്യം വീട് അടിച്ചു തകർത്തു. പിന്നാലെയാണ് കുൽസും ബീവിയെ വെട്ടി പരിക്കേൽപ്പിച്ചത്. തലക്ക് ഗുരുതമായി പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com