മന്ത്രവാദത്തിന്റെ പേരിൽ ന​ഗ്നപൂജ; ഭർതൃമാതാവ് അറസ്റ്റിൽ, ഭർത്താവും മന്ത്രവാദിയും ഉൾപ്പടെ നാലു പേർ ഒളിവിൽ

പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി
പീഡനത്തിന് ഇരയായ യുവതി മാധ്യമങ്ങളെ കാണുന്നു
പീഡനത്തിന് ഇരയായ യുവതി മാധ്യമങ്ങളെ കാണുന്നു

കൊല്ലം; മന്ത്ര‌വാദത്തിന്റെ പേരിൽ നഗ്നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ലൈഷയാണു (60) പിടിയിലായത്. ഭർത്താവ് ഷാലു സത്യബാബുവും (36) മന്ത്രവാദിയും ഉൾപ്പെടെ 4 പേർ ഒളിവിലാണ്. ആറ്റിങ്ങൽ സ്വദേശിയായ യുവതി ഭർത്താവിനും ഭർതൃമാതാവിനും ഉൾപ്പടെ രം​ഗത്തെത്തി. 

അഞ്ചു വർഷം മുൻപാണ് സംഭവമുണ്ടായത്. പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽപോയത്. 

'കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട്. അവന്‍ നിരന്തരം എന്നെ പീഡിപ്പിക്കുകയും അവന് വേണ്ടിയിട്ട് വാക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എന്റെ ഭര്‍ത്താവും അമ്മയും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന്‍ എന്റെ വസ്ത്രം വലിച്ച്കീറിയപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന്'- പീഡനത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് പിന്നാലെ  മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഗ്നപൂജയ്ക്കായി നിര്‍ബന്ധിച്ചതായും അതിന് തയ്യാറാകാത്തതിന്റെ പേരില്‍ പലപ്പോഴും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിന് പിന്നാലെ ചടയമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് അബ്ദുള്‍ ജബ്ബാര്‍, സിദ്ധിഖ് എന്നിവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും അവിടെ വച്ച് സിദ്ധിഖ് തന്റെ വസ്ത്രം പിടിച്ചുപറിച്ച കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടിയെന്നും യുവതി പറയുന്നു. മൂന്ന് മാസമാണ് ഈ ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com