കിളികൊല്ലൂരിലെ പൊലീസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം: സിപിഎം ജില്ലാ സെക്രട്ടറി

പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന നിലയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്
എസ് സുദേവന്‍/ ഫെയ്‌സ്ബുക്ക്‌
എസ് സുദേവന്‍/ ഫെയ്‌സ്ബുക്ക്‌

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനും സഹോദനും മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍. കേരള പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന നിലയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്. 

കേസില്‍ ആഴത്തിലുള്ള പരിശോധനയും അന്വേഷണവും നടത്തി, കുറ്റവാളികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിളികൊല്ലൂരിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ 27ന് വൈകീട്ട് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണ യോഗം ചേരുമെന്നും സുദേവന്‍ പറഞ്ഞു.

കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ മുഴുവന്‍ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാലും ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡിവൈഎഫ്‌ഐ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 

പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അതിനിടെ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിലെ പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com